ഡബ്ലിൻ: യൂറോപ്പിലുടനീളമുള്ള സൈബർ സുരക്ഷാ വിദഗ്ധർ ഇന്ന് ഡബ്ലിനിൽ കൂടിച്ചേരും. സൈബർ സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് വിദഗ്ധർ ഡബ്ലിനിൽ എത്തുന്നത്. യൂറോപ്യൻ യൂണിയൻ അധ്യക്ഷ സ്ഥാനം അയർലൻഡ് ഏറ്റെടുത്തതിന്റെ ഭാഗമായിട്ടാണ് ഡബ്ലിൻ പ്രധാന സമ്മേളനം നടക്കുന്നത്.
സൈബർ സുരക്ഷയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അടുത്തിടെ എഐ ഉപയോഗിച്ച് സിസ്റ്റങ്ങൾ ഹാക്ക് ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായി. ഈ സമയത്താണ് സുരക്ഷാ സമ്മേളനം നടത്തുന്നത്. നാഷണൽ സൈബർ സുരക്ഷാ കേന്ദ്രത്തിൽ വച്ചാണ് ഇന്ന് പരിപാടി നടക്കുന്നത്.
Discussion about this post

