ഗാൽവെ: തുവാമിലെ മുൻ മദർ ആന്റ് ബേബി ഹോമിൽ പരിശോധന ആരംഭിച്ചു. കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി കുഴിയെടുത്തുള്ള പരിശോധനയാണ് നടത്തുന്നത്. തുവാമിലെ ഡിറക്ടർ ഫോർ ഓതറൈസ്ഡ് ഇന്റർവെൻഷൻ ഓഫീസിന്റെ മേൽനോട്ടത്തിലാണ് പരിശോധന.
രാവിലെ 10.30 ഓടെയാണ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്. 36 വർഷത്തിനിടെ 800 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹം ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്നാണ് കാതറീൻ കോർലെസ്സിന്റെ ഗവേഷണത്തിലെ കണ്ടെത്തൽ. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. 11 വർഷം മുൻപായിരുന്നു കാതറീൻ ഗവേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയത്. ഡബ്ലിൻ റോഡ് എസ്റ്റേറ്റിന് മദ്ധ്യഭാഗത്തായി 5,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് പരിശോധന നടത്തുന്നത്.
Discussion about this post

