ഡബ്ലിൻ: കഴിഞ്ഞ മാസം യൂറോപ്പ് കടന്ന് പോയത് കടുത്ത ചൂടേറിയ ദിനങ്ങളിലൂടെ. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസമാണ് കടന്ന് പോയത്. 2023 ജൂലൈയിലാണ് ഇചിന് മുൻപ് ഇത്തരത്തിൽ കനത്ത ചൂട് അനുഭവപ്പെട്ടത്.
പടിഞ്ഞാറൻ യൂറോപ്പിൽ ഇതുവരെയില്ലാത്തവിധം ചൂടായിരുന്നു ഇക്കുറി വേനൽക്കാലത്ത് ഉണ്ടായത്. സമുദ്രതാപനിലയും വലിയ ഉയരത്തിലെത്തി. ആഗോളതാപനില 1.65 ഡിഗ്രി സെൽഷ്യസിൽ കൂടുതലായി ഉയർന്നു. പാരീസ് കാലാവസ്ഥ കരാറിൽ 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില നിശ്ചയിച്ചിരിക്കുന്നത്.
Discussion about this post

