ഡബ്ലിൻ: ഡിസ്കൗണ്ട് റീട്ടെയ്ലർ യൂറോജയന്റ് ല്വിക്വിഡേഷനിലേക്ക് കടക്കുന്നു. ഇതോടെ 640 ഓളം ജോലികളാണ് പ്രതിസന്ധിയിലായത്. ഹൈക്കോടതി ല്വിക്വിഡേറ്റർമാരെ നിയമിച്ചതിന് പിന്നാലെയാണ് യൂറോജയന്റ് ലിക്വിഡേഷനിലേക്ക് കടക്കുന്നത്.
യൂറോജയന്റ് എന്ന പേരിൽ വ്യാപാരം നടത്തുന്ന യൂറോ ജനറൽ ലിമിറ്റഡ്, ബുഷ്ഗ്രോവ് ലിമിറ്റഡ് എന്നിവയുമായി ചേർന്ന് ലിക്വിഡേഷൻ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കാൻ ലിക്വിഡേഷൻ സ്ഥാപനമായ ഇന്റർപാത്തിനെ കോടതി നിയോഗിച്ചു. ഇതോടെയാണ് ലിക്വിഡേഷനിലേക്ക് കമ്പനി പ്രവേശിച്ചത്.
Discussion about this post

