ഡബ്ലിൻ: ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അയർലന്റ് അവസാനിപ്പിക്കുന്നതിനെ എതിർത്ത് യൂറോപ്യൻ യൂണിയൻ. ഇയുവിൽ നിന്നും അയർലന്റിന് വിഷയത്തിൽ പിന്തുണ ലഭിച്ചില്ല. ബ്രസൽസിൽ ഇന്നലെ നടന്ന യോഗത്തിലായിരുന്നു ഇസ്രായേലുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്ന വിഷയം ചർച്ചയായത്.
യൂറോപ്യൻ യൂണിയൻ- ഇസ്രായേൽ അസോസിയേഷൻ കരാർ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. എന്നാൽ ഇതിന് യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാർ വിസമ്മതിച്ചു. ഇസ്രായേലിനെതിരെ മുന്നോട്ടുവച്ച നിർദ്ദേശങ്ങളോട് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ യോജിച്ചില്ല.
Discussion about this post

