ഡബ്ലിൻ: ഐറിഷ് ഓപ്പണിൽ ഷെയ്ൻ ലോറിയുടെ വിജയത്തിൽ ആഹ്ലാദം പങ്കുവച്ച് എസ്കർ ഹിൽസ് ക്ലബ്ബ്. അദ്ദേഹം തന്റെ പരിശീലനവും ആരംഭിച്ചത് ഇവിടെ നിന്നായിരുന്നു. ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചാണ് ഇന്നലത്തെ മത്സരം ആസ്വദിച്ചത്.
ഹോം ഫേവറിറ്റ് 23 അണ്ടർ മത്സരത്തിൽ 11 ഷോട്ട് റെക്കോർഡ് വിജയം നേടിയാണ് ഷെയ്ൻ കിരീടം നേടിയത്. വളരെ എളുപ്പത്തിൽ തന്നെ അദ്ദേഹം വിജയം നേടിയെന്ന് ക്ലബ്ബ് മാനേജർ റേ മൊല്ലോയ് പറഞ്ഞു. ഓരോ മത്സരത്തിലും ഷെയ്ൻ കൂടുതൽ കൂടുതൽ മെച്ചപ്പെട്ട് വരികയാണ്. ഷെയ്നിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം പെരുമാറിയ രീതിയിലും തങ്ങൾ വളരെയധികം അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

