തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്റെ വൈറലായ കെ എസ് ഇ ബി ഡാൻസ് വീഡിയോ നീക്കി മെറ്റ . ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച വീഡിയോ ഇനി ഇന്ത്യയിൽ കാണാനാകില്ല. വീഡിയോ പങ്ക് വച്ച എ ഐ കവല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ നിയന്ത്രിച്ച വിവരവും ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്.
1.78 കോടി പേരാണ് അൽപ്പസമയത്തിനുള്ളിൽ ഈ അക്കൗണ്ടിലൂടെ മാത്രം വീഡിയോ കണ്ടത് . ‘ റീച്ച് യൂ ‘ എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയാണ് വീഡിയോ നിർമ്മിച്ചത്. ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വീഡിയോ എന്നത് ചൂണ്ടിക്കാണിച്ചാണ് നടപടി. വിദേശരാജ്യങ്ങളിൽ നിന്ന് വീഡിയോ കാണാൻ കഴിയും.
വീഡിയോ വലിയ രീതിയിൽ വൈറലാകുകയും, മുഖ്യമന്ത്രി തന്നെ വീഡിയോയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു.നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും, തമിഴ്നാട് മുഖ്യമന്ത്രി വിജയേക്കാളുമൊക്കെ മികച്ച രീതിയിൽ താൻ ഡാൻസ് കളിക്കുന്നു. വീഡിയോ കണ്ട് താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ വിഡിയോ എന്തുകൊണ്ട് നീക്കി എന്നതിനെ പറ്റി മെറ്റ ഇതുവരെ വിശദീകരണം നല്കിയിട്ടില്ല.
മുഖ്യമന്ത്രിയുടെ എ ഐ വീഡിയോ കേരളത്തിലെ മിക്കവരും ഏറ്റെടുത്തിരുന്നുവെന്ന് വീഡിയോ നിർമ്മിച്ച അഭിജിത്ത് പറഞ്ഞു. ആർക്കും വീഡിയോയെ പറ്റി നെഗറ്റീവ് പറയാൻ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി അടക്കം നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും അഭിജിത്ത് പറഞ്ഞു.

