ക്ലെയർ: ഡൂൺബെഗിൽ നടന്ന ഐറിഷ് ഓപ്പണിൽ ജേതാവായി അയർലൻഡിന്റെ ഷെയ്ൻ ലോറി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന് ട്രോഫി സമ്മാനിച്ചു. രണ്ടാം തവണയാണ് ഐറിഷ് ഓപ്പണിൽ 38 കാരനായ ഷെയ്ൻ ജേതാവാകുന്നത്.
2019 ൽ നടന്ന ഐറിഷ് ഓപ്പണിൽ ആയിരുന്നു ഷെയ്ൻ ആദ്യ കിരീടം നേടിയത്. പിന്നീട് 17 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രണ്ടാമത്തെ വിജയവും അദ്ദേഹം സ്വന്തമാക്കകയായിരുന്നു. അതേസമയം റെക്കോർഡോട് കൂടിയാണ് അദ്ദേഹം തന്റെ വിജയം സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടാം റൗണ്ടിൽ നേടിയ 62 (18) എന്ന സ്കോറാണ് പുതിയ കോഴ്സ് റെക്കോർഡിന് കാരണമായത്. ഞായറാഴ്ച നടന്ന മത്സരത്തിൽ നാല് ഷോട്ടുകളുടെ ലീഡോടെ അദ്ദേഹം ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു.

