ഡബ്ലിൻ: ഐറിഷ് വിക്സിയുടെ തീരുവ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ട്രംപ്. ഡൂൺബെഗിൽ നടന്ന ഐറിഷ് ഓപ്പണിന്റെ സമ്മാനദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഐറിഷ് ഓപ്പൺ ജേതാവ് ഷെയ്ൻ ലോറി എന്നിവരുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീനിൽ ആയിരുന്നു സമ്മാനദാനവും അഭിസംബോധനയും. ഈ അവസരത്തിൽ ഇവിടെ ഒരു കാര്യം സൂചിപ്പിക്കാനുണ്ടെന്ന മുഖവുരയോടെയായിരുന്നു ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്. ഐറിഷ് വിസ്കിയുടെ താരിഫുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും താനും സംസാരിച്ചു. ഷെയ്നുമായും ഇക്കാര്യത്തിൽ സംസാരിച്ചു. അതിനാൽ ഐറിഷ് വിസ്കിയുടെ താരിഫ് എടുത്തുകളയുകയാണെന്ന് പ്രഖ്യാപിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം പ്രഖ്യാപനത്തിന് പിന്നാലെ വലിയ ആർപ്പുവിളിയാണ് കാണികളിൽ നിന്നും ഉയർന്നത്.

