ഡബ്ലിൻ: അയർലൻഡിൽ ഇ- ലിക്വിഡ് പൊഡക്ട്സ് ടാക്സ് (ഇപിടി) നവംബർ മുതൽ. നവംബർ 1 മുതൽ ടാക്സ് പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള പ്രാരംഭ ഉത്തരവിൽ ധനകാര്യമന്ത്രി പാസ്കൽ ഡൊണഹോ ഒപ്പുവച്ചു. ഒരു മില്ലീ ലിറ്ററിന് 50 സി എന്ന നിരക്കിലാണ് ടാക്സ് ഈടാക്കുക.
അടുത്തിടെയായി വേപ്പുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഉപയോഗത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് ഇപിടി ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്. നിക്കോട്ടിൻ അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ എല്ലാ വേപ്പ് ഇ ലിക്വിഡുകൾക്കും ഈ നികുതി ബാധകമാകും. അതേസമയം വിതരണക്കാർ ഇ ലിക്വിഡ് ഉത്പന്നങ്ങളുടെ ആദ്യ വിതരണത്തിന് മുൻപ് റവന്യൂവിൽ രജിസ്റ്റർ ചെയ്യണം.
Discussion about this post

