ഡബ്ലിൻ: അച്ചടക്ക നടപടി നേരിട്ട ഇയോൺ ഹെയ്സിനെ തിരിച്ചെടുത്ത് സോഷ്യൽ ഡെമോക്രാറ്റ്സ് പാർട്ടി. എട്ട് മാസത്തെ സസ്പെൻഷന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടി വീണ്ടും തിരിച്ചെടുത്തിരിക്കുന്നത്. തെറ്റായ പരാമർശത്തെ തുടർന്നാണ് ഹെയ്സ് അച്ചടക്ക നടപടി നേരിട്ടത്.
ഇസ്രായേൽ സൈന്യവുമായി ബന്ധമുള്ള കമ്പനിയിലെ നിക്ഷേപങ്ങൾ സംബന്ധിച്ചായിരുന്നു അദ്ദേഹം തെറ്റായ പ്രതികരണം നടത്തിയത്. കമ്പനിയിലെ നിക്ഷേപത്തെക്കുറിച്ചുള്ള വസ്തുതകൾ അദ്ദേഹം മറച്ചുവച്ചു. ഇത് വ്യക്തമായതോടെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു സംഭവം. തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു മാസം പിന്നിട്ടതിന് ശേഷം ആയിരുന്നു അദ്ദേഹത്തിന് പാർട്ടിയിൽ നിന്നു വിട്ട് നിൽക്കേണ്ടിവന്നത്.
Discussion about this post

