ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ് ബ്രസ്സൽസിലേക്ക്. യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാരുടെ യോഗത്തിന് വേണ്ടിയാണ് അദ്ദേഹം ബ്രസ്സൽസിലേക്ക് പോകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ താരിഫ് ഭീഷണിയ്ക്കിടെയാണ് ധനമന്ത്രിമാർ യോഗം ചേരുന്നത്.
ഗ്രീൻലാൻഡിലേക്ക് സൈന്യത്തെ അയച്ച എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് ഫെബ്രുവരി ആരംഭത്തോടെ 10% തീരുവ ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഗ്രീൻലാൻഡുമായി കരാർ ഉണ്ടാക്കിയില്ലെങ്കിൽ ജൂണോടെ ഇത് 25 ശതമാനമായി വർധിപ്പിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, നെതർലാൻഡ്സ്, ഫ്രാൻസ്, ജർമ്മനി എന്നിവയും യൂറോപ്യൻ യൂണിയൻ അംഗമല്ലാത്ത നോർവേ, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ് എട്ട് രാജ്യങ്ങൾ.

