ഡബ്ലിൻ: വിവാദ അധ്യാപകൻ ഇനോക്ക് ബർക്ക് ജയിൽ മോചിതനായി. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ജയിൽ മോചിതനായാൽ ഉടൻ തന്നെ സ്കൂളിലേക്ക് താൻ തിരികെ പോകുമെന്ന് കോടതിയോട് പറഞ്ഞു.
ജസ്റ്റിസ് ബ്രയാൻ ക്രെഗനാണ് ജയിൽ മോചിതനാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ 560 ദിവസത്തിലധികമായി ഇനോക്ക് ജയിലിലാണ്. വെസ്റ്റ് മീത്തിലെ വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിലെ ജീവനക്കാരനാണ് ഇനോക്ക് ബർക്ക്. സ്കൂളിൽ നിന്നും ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത് ലംഘിച്ച് തുടർച്ചയായി സ്കൂളിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.
Discussion about this post

