ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ഇലക്ട്രിക്കൽ ബോക്സിന്
അജ്ഞാതൻ തീയിട്ടു.ഹോളിറൂഡ് ഹൗസ് റിട്ടയർമെന്റ് കോംപ്ലക്സിന് സമീപമുള്ള ഫ്ലാക്സ് സ്ട്രീറ്റ് പ്രദേശത്താണ് സംഭവം. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ.
ഇന്നലെ രാത്രി 10.25 ഓടെയായിരുന്നു സംഭവം. ഇലക്ട്രിക്കൽ ബോക്സിൽ
നിന്നും തീ ഉയർന്നതോടെ ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു. തീ പൂർണമായി അണച്ചെങ്കിലും വൻ നാശനഷ്ടം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല. തീ അണച്ച ശേഷം പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തീയിട്ടതാണെന്ന് വ്യക്തമാകുകയായിരുന്നു. വൈദ്യുതിബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. സ്ഥലത്ത് താത്കാലിക ജനറേറ്റർ എത്തിച്ചിട്ടുണ്ട്.
Discussion about this post