വിക്ലോ: കൗണ്ടി വിക്ലോയിൽ കടലിൽ മുങ്ങിമരിച്ച വനിതയെ തിരിച്ചറിഞ്ഞു. കിൽപൂൾ ഹിൽ ഫാമിലെ അന്തേവാസിയായ വെൻഡി മാക്സിൻ ഹെർബ്സ്റ്റ് ആണ് മരിച്ചത്. 70 വയസ്സാണ് ഇവരുടെ പ്രായം.
ശനിയാഴ്ചയായിരുന്നു മഗെരാബെഗ് ബീച്ചിൽ വച്ച് വെൻഡി അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രണ്ട് മണിക്കൂറിന് ശേഷം നാല് മണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വെൻഡിയ്ക്കൊപ്പം മറ്റൊരു സ്ത്രീയും അപകടത്തിൽപ്പെട്ടിരുന്നു. ഇവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു.
Discussion about this post

