വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട വയോധികനെ തിരിച്ചറിഞ്ഞു. 74 വയസ്സുള്ള ജോൺ കാഷ്മാൻ ആണ് മരിച്ചത്. ഡൻഗർവാനിലെ കപ്പാഗ് സ്വദേശിയാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം ആയിരുന്നു ജോൺ കൊല്ലപ്പെട്ടത്. വീട്ടിൽ സാരമായി പരിക്കേറ്റ നിലയിൽ കഴിഞ്ഞ ദിവസം ജോണിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കർഷകനാണ് അദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

