ടൈറോൺ: കൗണ്ടി ടൈറോണിൽ കാർ കടയിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ ഒരു മരണം. 71 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ഇന്നലെ കോളിൻസ്ലാൻഡിൽ ആയിരുന്നു സംഭവം. ജെറാർഡ് റാഫെർട്ടി എന്നാണ് മരിച്ച വ്യക്തിയുടെ പേര് എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കടയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു.
മൂർ റോഡ് പ്രദേശത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറോടിച്ചിരുന്നത് ജെറാർഡ് റാഫെർട്ടിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

