ഡബ്ലിൻ: ഡബ്ലിനിൽ വയോധികന് നേരെയുണ്ടായ ആക്രമണത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി പോലീസ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്നാണ് പോലീസ് നിർദ്ദേശം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിൽ ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണം എന്നാണ് പോലീസ് നിർദ്ദേശിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശം ഉള്ളവരും എത്രയും വേഗം പോലീസിന് കൈമാറേണ്ടതാണ്. വെള്ളിയാഴ്ച പകൽ 3.45 ഓടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. അതിനാൽ ഈ സമയം ഫിൻഗ്ലാസ് വഴി കടന്ന് പോയവർ വാഹനത്തിന്റെ ഡാഷ് ക്യാം പരിശോധിക്കണം.
Discussion about this post

