ഡൊണഗൽ: മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ വിമർശിച്ച് ലെറ്റർകെന്നിയിലുള്ള സെന്റ് യൂനൻസ് കോളേജ്. ഒഴിവാക്കിയത് അത്യന്തം നിരാശാജനകമാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. അടുത്ത രണ്ട് വർഷത്തേക്ക് പ്രധാന കെട്ടിട നിർമ്മാണ പദ്ധതികൾക്കുള്ള വകുപ്പിന്റെ മുൻഗണനാ പട്ടികയിൽ നിന്നാണ് കോളേജിന് ഒഴിവാക്കിയത്.
ഇത് രണ്ടാമത്തെ തവണയാണ് സ്കൂളിനെ പട്ടികയിൽ നിന്നും ഒഴിവാക്കുന്നത്. ഇതേ തുടർന്നാണ് രൂക്ഷമായ വിമർശനവുമായി അധികൃതർ രംഗത്ത് എത്തിയത്. വിദ്യാഭ്യാസ വകുപ്പിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സ്കൂൾ വ്യക്തമാക്കി.
Discussion about this post

