ഡബ്ലിൻ: ഈസ്റ്റർ വാരാന്ത്യത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ ഓരോ ഡ്രൈവർമാരും ശ്രദ്ധിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയും പോലീസും. റോഡിൽ തിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. വാരാന്ത്യ ബാങ്ക് അവധിയുടെ സാഹചര്യത്തിൽ റോഡ് സുരക്ഷാ ക്യാമ്പയ്നിന് പോലീസ് തുടക്കമിട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ ഏഴ് മണി മുതലാണ് ക്യാമ്പയ്ൻ ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ 7 മണിവരെ ഇത് തുടരും. മദ്യമോ, ലഹരിയോ ഉപയോഗിച്ച് വാഹനം ഓടിയ്ക്കുന്നവരെ കണ്ടെത്തുന്നതിലാണ് ഇക്കുറി ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധചെലുത്തുന്നത്.
Discussion about this post

