ലിമെറിക്ക്: ലിമെറിക്കിൽ രണ്ട് പേർക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വ്യാഴാഴ്ച രാവിലെ ആയിരുന്നു ലിമെറിക്കിനെ നടുക്കിയ സംഭവം ഉണ്ടായത്. ആൺ കുട്ടിയ്ക്കും 40 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയ്ക്കും ആണ് പരിക്കേറ്റത്.
ഗാരിയോവനിലെ സിംഗ്ലാൻഡ് പാർക്കിൽ പുലർച്ചെ 2.35 ഓടെ ആയിരുന്നു സംഭവം ഉണ്ടായത്. പരിക്കേറ്റ ഇരുവരും ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ജീവന് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post

