ഡബ്ലിൻ: അയർലൻഡിൽ പോലീസിനെ കണ്ട് വാഹനം നിർത്താതെ പോയ അഞ്ചംഗ സംഘം അറസ്റ്റിൽ. ഡബ്ലിനിലെ നോക്ക്ലിയണിൽ വ്യാഴാഴ്ച ആയിരുന്നു സംഭവം.
ഗാർഡ എയർ സപ്പോർട്ട് യൂണിറ്റിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഇവർ മറ്റ് രണ്ട് കാറുകളിൽ ഇടിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു. അറസ്റ്റിലായവർക്ക് 50 ഉം 20 ഉം വയസ്സാണ് പ്രായം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

