ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. എല്ലാ കൗണ്ടികളിലും യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ശനിയാഴ്ചയാണ് എല്ലാ കൗണ്ടികളിലും മെറ്റ് ഐറാന്റെ മുന്നറിയിപ്പുള്ളത്.
ഡേവ് ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ കാറ്റ് അയർലൻഡിൽ അനുഭവപ്പെടാമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. തീരമേഖലകളിൽ ഉയർന്ന തിരമാലയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ശനിയാഴ്ച മൂന്ന് മണി മുതലാണ് മുന്നറിയിപ്പ് നിലവിൽ വരിക. അർധരാത്രിവരെ മുന്നറിയിപ്പ് തുടരും.
Discussion about this post

