ലൗത്ത്: കൗണ്ടി ലൗത്തിൽ വൻ ലഹരിവേട്ട. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 1 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ആയിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. 50 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവർക്ക് 40 വയസ്സാണ് പ്രായമെന്ന് പോലീസ് അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

