ഡബ്ലിൻ: ഡബ്ലിനിലെ ഫിൻഗ്ലാസിൽ ആളുമാറിയുള്ള ആക്രമണത്തിൽ വീട് നഷ്ടമായ കുടുംബത്തിന് കൈത്താങ്ങായി ഐറിഷ് ജനത. ധനസമാഹരണത്തിന് വലിയ പിന്തുണയാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. ഇതിനോടകം തന്നെ 62,000 യൂറോ സഹായധനമായി ലഭിച്ചിട്ടുണ്ട്.
ഡിസംബർ 30 ന് ആയിരുന്നു പെട്രോൾ ബോംബ് ആക്രമണത്തിൽ ഫിൻഗ്ലാസിലെ കുടുംബത്തിന് വീട് നഷ്ടമായത്. സംഭവത്തിൽ അഞ്ചംഗ കുടുംബത്തിലെ മുഴുവൻ പേർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. വീട് നഷ്ടമായതോടെ തെരുവിൽ കഴിയേണ്ട അവസ്ഥയായിരുന്നു ഇവർക്ക്. ഇതോടെയാണ് ആളുകൾ ചേർന്ന് ധനസമാഹരണം ആരംഭിച്ചത്. 75,000 യൂറോയാണ് ലക്ഷ്യമിടുന്നത്.
Discussion about this post

