വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഇ- സ്കൂട്ടർ അപകടത്തിൽ മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത്. സെന്റ്. ജോൺസ് പാർക്കിൽ താമസിക്കുന്ന അലൻ വാൾഷ് ആണ് മരിച്ചത്. വ്യാഴാഴ്ച മനോർ ഹിൽ ജംഗ്ഷനിൽ ആയിരുന്നു അപകടം ഉണ്ടായത്.
രണ്ട് കുട്ടികളുടെ പിതാവാണ് 40 കാരൻ. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

