ഡബ്ലിൻ; ആൻട്രിമിൽ വൻ ലഹരിവേട്ട. 1.5 മില്യൺ യൂറോയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ദുനാഡ്രി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
കൊക്കൈയ്ൻ, കഞ്ചാവ്, വിവിധ തരം ലഹരി ഗുളികകൾ എന്നിവയാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇതിന് പുറമേ ആയുധശേഖരവും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആൻട്രിം പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ വിശദമായ അന്വേഷണം സംഘം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

