കെറി: കൗണ്ടി കെറിയിൽ വൻ ലഹരിവേട്ട. 1,50,00 യൂറോ വിലവരുന്ന രാസലഹരി പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച, ട്രാലി, ലിസ്റ്റോവൽ, കില്ലാർണി, കില്ലാർജിൻ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ ആയിരുന്നു പരിശോധന.
സൈക്കോ ആക്ടീവ് ലഹരിവസ്തുക്കൾ, കഞ്ചാവ് മുതലായവയാണ് പിടിച്ചെടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ 50 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരാണ് അറസ്റ്റിലായത്.
Discussion about this post