ഡബ്ലിൻ: ദ്രോഗെഡയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചു. 20 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 29 ന് ഉണ്ടായ സംഭവത്തിലാണ് നടപടി. അന്ന് മുതൽ യുവാവ് പോലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു.
ദ്രോഗെഡയിലെ ജെയിംസ് സ്ട്രീറ്റിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ 40 വയസ്സുകാരന് ജീവൻ നഷ്ടമായിരുന്നു. 20 വയസ്സുകാരൻ ഓടിച്ചിരുന്ന വാഹനവും 40 വയസ്സുകാരന്റെ മോട്ടോർസൈക്കിളും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 വയസ്സുകാരന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിന് ജീവൻ നഷ്ടമായി.
Discussion about this post

