ഡബ്ലിൻ: ഡ്രിങ്ക് സ്പൈക്കിംഗ് തടയാൻ പുതിയ രീതിയ്ക്ക് തുടക്കം കുറിച്ച് ക്യൂൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റ്. ഡ്രിങ്ക് സ്പൈക്കിംഗ് പരിശോധിക്കുന്നതിനായി ബെൽഫാസ്റ്റിലെ ക്ലബ്ബുകളിലും ബാറുകളിലും ഡ്രിങ്ക് സ്പൈക്കിംഗ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തും. ഒരാൾ കുടിയ്ക്കുന്ന പാനീയത്തിൽ അവരറിയാതെ മദ്യമോ മയക്കുമരുന്നോ അല്ലെങ്കിൽ മറ്റ് മരുന്നുകളോ ചേർക്കുന്നതിനെയാണ് ഡ്രിങ്ക് സ്പൈക്കിംഗ് എന്ന് പറയുന്നത്.
നോർതേൺ അയർലൻഡ് പോലീസുമായി സഹകരിച്ചുകൊണ്ടാണ് സർവ്വകലാശാല പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അടുത്തിടെ വിഷയത്തിൽ വലിയ ആശങ്ക വിദ്യാർത്ഥികൾ ഉയർത്തിയിരുന്നു. ഇതോടെയാണ് ടെസ്റ്റിംഗ് കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചത്. ഈ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ പാനീയം പരിശോധിക്കാം. പാനീയത്തിൽ മറ്റെന്തെങ്കിലും ചേർന്നതായി വ്യക്തമായാൽ ഉടൻ തന്നെ പോലീസിന്റെ സഹായം തേടാവുന്നതാണ്.

