ഡബ്ലിൻ: റെന്റ് പ്രഷർ സോണുകളിൽ മാറ്റങ്ങൾ നിർദ്ദേശിച്ചുള്ള നിയമത്തിന്റെ കരട് ഇന്ന് മന്ത്രിസഭയിൽ. ഭവന മന്ത്രി ജെയിംസ് ബ്രൗണാണ് ഇത് മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്നലെ മന്ത്രിമാർ യോഗം ചേർന്നിരുന്നു.
പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, ധനമന്ത്രി പാസ്കൽ ഡോണോ, പബ്ലിക് എക്സ്പന്റിച്ചർ മന്ത്രി ജാക്ക് ചേംബേഴ്സ് എന്നിവരാണ് ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തത്. രാജ്യത്തെ എല്ലാ വാടകക്കാരെയും വാടക സമ്മർദ്ദമേഖലയിൽ ഉൾപ്പെടുത്തുന്നതാണ് നിയമം. ഇതിന് പുറമേ വൻകിട ഭൂവുടമകളെ ഫാൾട്ട് എവിക്ഷനിൽ നിന്നും നിയമം വിലക്കുന്നുണ്ട്. പുതിയ കെട്ടിടങ്ങൾക്ക് ഇനി വാടക പരിധി ബാധകമാകില്ല. വാട വർദ്ധിപ്പിക്കുന്നതിനായി കുടിയൊഴിപ്പിക്കുന്നതും ഇനിയുണ്ടാകില്ല.