ഡബ്ലിൻ: വീണ്ടും പുരസ്കാര നിറവിൽ പ്രമുഖ സാഹിത്യകാരൻ രാജു കുന്നക്കാട്ട്. ഈ വർഷത്തെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. ഈ മാസം 12 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങളിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങും. രാജു കുന്നക്കാട്ടിന് ലഭിക്കുന്ന 12ാമത്തെ പുരസ്കാരം ആണ് ഇത്. അതേസമയം ആദ്യമായിട്ടാണ് അദ്ദേഹം ദേശീയ പുരസ്കാരത്തിന് അർഹനാകുന്നത്.
കല, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് ഡോ. അംബേദ്കർ സാഹിത്യ ശ്രീ പുരസ്കാരം. ഒലിവ് മരങ്ങൾ സാക്ഷി എന്നത് ഉൾപ്പെടെ നിരവധി രചനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇവയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
Discussion about this post

