കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ കുഞ്ഞിനെ നായ ആക്രമിച്ചു. കാലനിലാണ് സംഭവം. സാരമായി പരിക്കേറ്റ ആൺ കുഞ്ഞ് ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ വളർത്തുനായയാണ് കുട്ടിയെ ആക്രമിച്ചത് എന്നാണ് വിവരം. സംഭവ സമയം രണ്ട് നായ്ക്കൾ വീട്ടിൽ ഉണ്ടായിരുന്നു. കുഞ്ഞിന്റെ പരിക്കുകൾ സാരമുള്ളതാണ് എങ്കിലും ജീവന് അപായമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post

