കൊൽക്കത്ത ; ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ തൃണമൂലിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇതിനിടെ രണ്ട് എം എൽ എ മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എം എൽ എ മാരായ സന്ദീപൻ സാഹയെയും, ഋത്പ്രത ബാനർജിയെയുമാണ് പുറത്താക്കിയത്.
സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. ഞായറാഴ്ച്ച മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിൽ ആകെ 20 എം എൽ എ മാർ മാത്രമാണ് പങ്കെടുത്തത്. 60 എം എൽ എ മാരും എത്താത്തതിനെ തുടർന്ന് യോഗം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എം എൽ എ മാർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
പാർട്ടി നേതൃത്വം വിളിച്ചു ചേർത്ത യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും, സംഘടനവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് പുറത്താക്കൽ നോട്ടീസിൽ പറയുന്നത്. പാർട്ടി താല്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികൾ ചെയ്തതായും, പ്രസ്താവനകൾ നടത്തിയതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും -പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട കത്തിൽ പറയുന്നു.

