ഡബ്ലിൻ: മദ്യപിച്ച് വാഹനം ഓടിച്ചതിന് ഫിയന്ന ഫെയിൽ ടിഡി അറസ്റ്റിലായി. മുതിർന്ന നേതാവ് മാൽക്കം ബൈറൺ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉണ്ടായ സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. വാർത്തകൾ ഫിയന്ന ഫെയിൽ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഡബ്ലിനിൽ നിന്നും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു മാൽക്കം. ഇതിനിടെ ഗാർഡ ചെക്പോയിന്റിൽവച്ച് അദ്ദേഹത്തെ പോലീസ് പരിശോധിക്കുകയായിരുന്നു. ഇതിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post

