ഡൗൺ: കൗണ്ടി ഡൗണിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ തട്ടിപ്പ്. വയോധികയ്ക്ക് നഷ്ടമായത് വൻ തുക. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
70 വയസ്സുള്ള സ്ത്രീയ്ക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം 21 ന് ആയിരുന്നു സംഭവം. ന്യൂറി സ്വദേശിനിയായ സ്ത്രീ ക്രിപ്റ്റോ കറൻസി നിക്ഷേപവുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ചുള്ള പരസ്യം കണ്ട് പണം നിക്ഷേപിക്കുകയായിരുന്നു. 2,50,000 പൗണ്ടാണ് സ്ത്രീയ്ക്ക് നഷ്ടമായത്.
Discussion about this post

