ഡൗൺ: കൗണ്ടി ഡൗണിൽ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ന്യൂകാസിലിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം നടന്നത്.
മുഖം മൂടി ധരിച്ചെത്തിയ 40 കാരൻ വ്യാപാരസ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. തുടർന്ന് കത്തികാട്ടി ജീവനക്കാരോട് പണം ആവശ്യപ്പെട്ടു. പണം നൽകിയതോടെ ഇയാൾ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞു. പിന്നീട് ജീവനക്കാരുടെ പരാതിയിൽ കേസ് എടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Discussion about this post

