ഡബ്ലിൻ: ഡബ്ലിനിലെ ക്ലെയർഡണിൽ യുവാവ് കൊല്ലപ്പെട്ടത് കുത്തേറ്റ്. തർക്കത്തിനിടെയാണ് സംഭവം ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വിദഗ്ധ സംഘം എത്തി പരിശോധന തുടരുകയാണ്.
ആഫ്രിക്കൻ പൗരനാണ് കൊല്ലപ്പെട്ട 21 കാരൻ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഗ്രാഫ്റ്റൻ സ്ട്രീറ്റിലെ നൈറ്റ് ക്ലബ്ബിൽ നിന്നും മടങ്ങും വഴിയായിരുന്നു സംഭവം. രണ്ട് സംഘങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ യുവാവിന് കുത്തേൽക്കുകയായിരുന്നുവെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം.
Discussion about this post

