ഡൊണഗൽ: കൗണ്ടി ഡൊണെഗലിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ തീപിടുത്തം. ഡോഗ് ഫാമിൻ വില്ലേജിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾക്ക് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രത്തിന്റെ അധികൃതർ അറിയിച്ചു. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് തുക ഇവർ മടക്കി നൽകിയിട്ടുണ്ട്.
ശനിയാഴ്ച ആയിരുന്നു വില്ലേജിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ വില്ലേജിന്റെ ഭൂരിഭാഗം പ്രദേശത്തും വലിയ നാശനഷ്ടം ഉണ്ടായി. ഓറഞ്ച് ഹാൾ മ്യൂസിയത്തിന്റെ ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്.
അയർലന്റിലെ ക്ഷാമകാലത്ത് ഉണ്ടായിരുന്ന കെട്ടിടങ്ങളുടെ മാതൃകയാൽ നിറഞ്ഞ സ്ഥലമാണ് ഡോഗിലെ ഫാമിൻ വില്ലേജ്. പ്രദേശത്തെ തന്നെ ഒരു കുടുംബമാണ് ഈ വിനോദസഞ്ചാരം കേന്ദ്രം നടത്തുന്നത്. അയർലന്റിന്റെ ക്ഷാമകാലത്തിന്റെ കഥ വിളിച്ചോതുന്ന സ്ഥലമാണ് ഇവിടം. ജനവാസ മേഖല കൂടിയായ ഇവിടുത്തെ ആളുകളുടെ പ്രധാനവരുമാന മാർഗ്ഗം കൂടിയായിരുന്നു വിനോദസഞ്ചാരം.

