ഡബ്ലിൻ: ഗർഭാവസ്ഥയിൽ പാരസെറ്റമോൾ കഴിക്കുന്നതിൽ ഗർഭിണികൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഡോക്ടർമാർ. പാരസെറ്റമോളിന്റെ ഉപയോഗം ഓട്ടിസം അല്ലെങ്കിൽ എഡിഎച്ച്ഡി എന്നിവയ്ക്ക് കാരണമാകുമെന്ന് തെളിഞ്ഞിട്ടെല്ല് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ദി ലാൻസെന്റിലാണ് ഇതുമായി ബന്ധപ്പെട്ട പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കെൻവ്യൂ ഇൻകോർപ്പറേറ്റഡിന്റെ ടൈലനോൾ (പാരസെറ്റമോൾ) ഉപയോഗത്തെ ഓട്ടിസവുമായി ബന്ധിപ്പിച്ച് സെപ്റ്റംബറിൽ ട്രംപ് ഭരണകൂടം ഗർഭിണികൾ മരുന്ന് നൽകരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഠനം നടത്തിയത്. ഗർഭാവസ്ഥയിൽ പനി ബാധിച്ചാൽ ഗർഭിണികൾക്ക് ഡോക്ടർമാർ പാരസെറ്റമോളാണ് സാധാരണയായി നൽകാറുള്ളത്.
Discussion about this post

