ഡബ്ലിൻ: എച്ച്എസ്ഇയുമായി സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കത്തിൽ കടുംപിടിത്തവുമായി ഹെൽത്ത് കെയർ യൂണിയനുകൾ. തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം. ഇനിയും ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ഹെൽത്ത് കെയർ യൂണിയനുകൾ വ്യക്തമാക്കി.
വിഷയത്തിൽ വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. നിരവധി സെഷനുകൾ ഇതിനോടകം തന്നെ പൂർത്തിയാക്കി. എന്നാൽ അന്തിമ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന നിർദ്ദേശം യൂണിയനുകൾ മുന്നോട്ടുവച്ചത്.
Discussion about this post

