ഡബ്ലിൻ: ഇന്ത്യയിൽ നിന്നും അയർലൻഡിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പീറ്റർ ബർക്ക്. ടൂറിസത്തിന്റെ വികസനത്തിനായുള്ള 77 മില്യൺ യൂറോയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് വിമാന സർവീസ് ആരംഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളിൽ നിന്നും നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കും.
യാത്രാ സൗകര്യം മികച്ചതാക്കി അയർലൻഡിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായുള്ള സമഗ്രപദ്ധതികൾ ഈ വർഷം തന്നെ നടപ്പിലാക്കി തുടങ്ങും. ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകളും ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

