കെറി: കൗണ്ടി കെറിയിലെ കർഷകൻ മൈക്കൽ ഗെയ്നിന്റെ മരണത്തിൽ അന്വേഷണം തുടർന്ന് പോലീസ്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലങ്ങളിൽ കൂടുതൽ പരിശോധന തുടരുകയാണ്. ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മൈക്കൽ ഗെയ്നിന്റെ കൃഷിയിടത്തിൽ നിന്നുമാണ് മൃതദേഹ ഭാഗങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കൂടുതൽ മൃതദേഹാവിഷ്ടങ്ങൾക്ക് വേണ്ടിയാണ് വിശദമായ പരിശോധന പ്രദേശത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് മൃതദേഹഭാഗങ്ങൾ കാണാതായ മൈക്കൽ ഗെയ്നിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
Discussion about this post

