ഡബ്ലിൻ : നോർത്തേൺ അയർലൻഡ് ഡെറിയിലുള്ള വീട്ടിൽ നടന്ന വെടിവയ്പ്പിൽ കൂടുതൽ അന്വേഷണം ആരംഭിച്ച് പോലീസ്. വെള്ളിയാഴ്ച രാത്രിയാണ് നഗരത്തിലെ സെന്റ് ബ്രെക്കൻസ് പാർക്ക് പ്രദേശത്തെ വീടിന്റെ ലിവിങ് റൂമിലെ ജനാലയിലൂടെ അകത്തേയ്ക്ക് വെടിയുതിർത്തത്. ഈ സമയത്ത് താമസക്കാർ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല.
സംഭവം കണ്ടിട്ടുള്ളവരോ അന്വേഷണത്തിന് സഹായകമാകുന്ന തരത്തിൽ വീഡിയോ ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ 1611 13/02/26 എന്ന റഫറൻസ് നമ്പർ വ്യക്തമാക്കി 101 എന്ന നമ്പറിൽ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.PSNI വെബ്സൈറ്റ് വഴിയോ, ക്രൈംസ്റ്റോപ്പേഴ്സ് നമ്പറായ 0800 555 111-ലോ രഹസ്യമായി വിളിച്ച് വിവരങ്ങൾ നൽകുകയും ചെയ്യാം.
Discussion about this post

