അയർലൻഡിലെ ജീവിത ചിലവ് ബുദ്ധിമുട്ടിക്കുന്നതായും താൻ ഓസ്ട്രേലിയയിലേയ്ക്ക് മാറുകയാണെന്നും സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലർ നിയാം ഫെന്നൽ . ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്ന് അദ്ദേഹം രാജി വച്ചു. അയർലൻഡിലെ ജീവിത ചിലവ് തന്നെ ബുദ്ധിമുട്ടിക്കുന്നതായും മറ്റെവിടെയെങ്കിലും ജീവിക്കാൻ ആഗ്രഹിക്കുന്നതായും നിയാം ഫെന്നൽ പറഞ്ഞു. 2004 ൽ ഡബ്ലിൻ മിഡ് വെസ്റ്റ് ഏരിയയിലാണ് സിൻ ഫീൻ കൗൺസിലർ നിയാം ഫെന്നൽ തെരഞ്ഞെടുക്കപ്പെട്ടത്.
കൗൺസിലിൽ ഹൗസിനൊപ്പം നഗരത്തിൽ മറ്റൊരു ജോലിയും അദ്ദേഹം ചെയ്യുന്നുണ്ട്. ഒരു വീട് സ്വന്തമായി വാങ്ങാനോ, വാടകയ്ക്കെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് താൻ . ഇപ്പോഴും മുത്തശിമാർക്കൊപ്പമാണ് താൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

