ഡബ്ലിൻ : അനധികൃതമായി രാജ്യത്തെത്തി വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ 34 പേരെ നാടുകടത്തി അയർലൻഡ് . പോളണ്ടിൽ നിന്നുള്ള 22 പേരെയും, ലിത്വാനയിൽ നിന്നുള്ള 12 പേരെയുമാണ് നാടുകടത്തിയത്.20 നും 60 നുമിടയിൽ പ്രായമുള്ളവരാണിവർ.
ഫ്രീ മൂവ്മെന്റ് ഡയറക്ടീവ് അനുസരിച്ചാണ് ഇവരെ നാടുകടത്തിയതെന്ന് ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗൻ അറിയിച്ചു. ഇവർ മടങ്ങിയെത്തുന്നത് തടയാൻ പത്ത് വർഷത്തേയ്ക്ക് റീ എൻട്രി നിരോധനവും ഏർപ്പെടുത്തി. കുറ്റവാളികളെ രാജ്യത്ത് താമസിപ്പിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
ഇവരിൽ 25 പേർ നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരായിരുന്നു . അവരെയാണ് ഐറിഷ് ജയിൽ സർവീസ് നീക്കം ചെയ്തത് . ഒൻപത് പേർ മറ്റ് കുറ്റങ്ങളിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞവരുമാണ്.
Discussion about this post

