വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ പുതിയ ഗവേഷണ കേന്ദ്രം തുറന്ന് കൃഷിവകുപ്പ്. 12.7 ദശലക്ഷം യൂറോ ചിലവിട്ടാണ് പുതിയ കേന്ദ്രം തുറന്നിരിക്കുന്നത്. പരിസ്ഥിതിയിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ ഗവേഷണ കേന്ദ്രം.
ടീഗാസ്കിന്റെ ജോൺസ്ടൗൺ കാസിൽ സൈറ്റിലാണ് നാഷണൽ അഗ്രികൾച്ചറൽ സസ്റ്റൈനബിലിറ്റി റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ സ്ഥാപിച്ചിട്ടുള്ളത്. അടുത്ത കാലത്തായി കൃഷിവകുപ്പ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്ന് കൂടിയാണ് പുതിയ ഗവേഷണ കേന്ദ്രം. 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ പുതിയ അത്യാധുനിക ലാബുകളും ഉപകരണങ്ങളും ഉൾപ്പെടുന്നു. ജലത്തിന്റെ ഗുണനിലവാരം, മണ്ണിന്റെ ആരോഗ്യം, ഹരിതഗൃഹ വാതക ഉദ്വമനം, കൃഷിഭൂമിയിലെ ജൈവവൈവിധ്യം എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കും.

