ഡബ്ലിൻ: സ്ക്രാംബ്ലർ ബൈക്കുകൾക്ക് പൊതുനിരത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ഗ്രേസ് ലോ വിപുലീകരിക്കണമെന്ന് ആവശ്യം. പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന തുടരുന്ന പശ്ചാത്തലത്തിലാണ് നിയമം വിപുലീകരിക്കണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നത്. എമർജൻസി മെഡിസിനിവെ കൺസൾട്ടന്റ് ഡോ. ലൂക്ക് ഫിലിപ്സ് ആണ് ആവശ്യവുമായി രംഗത്ത് എത്തിയത്.
ഡബ്ലിനിലെ മേറ്റർ ആശുപത്രിയിലെ എമർജൻസി മെഡിസിൻ ആൻഡ് ട്രോമ കെയറിലെ കൺസൾട്ടന്റ് ആണ് അദ്ദേഹം. റോഡ് നിയമങ്ങൾ പാലിക്കാത്ത യന്ത്രങ്ങളുടെ ഇറക്കുമതി, വിൽപ്പന എന്നിവ തടയണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി നിയമം വിപുലീകരിക്കണം. നിർബന്ധിത വാഹന രജിസ്ട്രേഷൻ, നിലവിലുള്ള പ്രായപരിധികൾ എന്നിവ കർശനമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

