ഡബ്ലിൻ: അയർലൻഡിലെ ഹോട്ട്മീൽസ് പദ്ധതിയിൽ മാറ്റം വരുന്നു. ഭക്ഷണത്തിന് പോഷകഗുണം കൂടുതൽ മെച്ചപ്പെടുത്തും. നിലവിൽ 3200 സ്കൂളുകളിലെ 5.5 ലക്ഷത്തിലധിക കുട്ടികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ട്മീൽസ് ഉച്ചഭക്ഷണ പദ്ധതിയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. ഭക്ഷണം വലിയ തോതിൽ പാഴാകുന്നു എന്നതാണ് ഉയർന്നുവന്ന പ്രധാന വിമർശനം. ഇതിന് പ്രതിവിധിയെന്ന നിലയിൽ ഇനി മുതൽ കുട്ടികൾക്ക് ഭക്ഷണത്തിന്റെ അളവിൽ മാറ്റം വരുത്തും. നിലവിൽ അഞ്ച് വയസ്സുള്ളവർക്കും 15 വയസ്സുള്ളവർക്കും ഒരേ അളവിൽ ഭക്ഷണമാണ് നൽകുന്നത്. എന്നാൽ ഇനി മുതൽ ഇതിൽ മാറ്റം വരുത്തും. ആവശ്യമുള്ള ഭക്ഷണം മാത്രമായിരിക്കും കുട്ടികൾക്ക് നൽകുക. മെനു തയ്യാറാക്കുന്നതും രക്ഷിതാക്കളുടെ നിർദ്ദേശപ്രകാരമായിരിക്കും.

