ഡബ്ലിൻ: വാടകക്കാർക്കുള്ള റെന്റ് ടാക്സ് ക്രെഡിറ്റ് വർധിപ്പിച്ചേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 300 യൂറോ കൂടി വർധിപ്പിക്കാനുള്ള പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം നൽകിയേക്കും. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്.
ഇന്ധന എക്സൈസ് തീരുവ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നതിനൊപ്പമാണ് ഇക്കാര്യവും സർക്കാർ പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. 2022 ലാണ് റെന്റേഴ്സ് ക്രെഡിറ്റ് നീട്ടുകയും തുക വർധിപ്പിക്കുകയും ചെയ്തത്. ഇത് പ്രകാരം നിലവിൽ വ്യക്തിയ്ക്ക് ആയിരം യൂറോയും ദമ്പതികൾക്ക് രണ്ടായിരം യൂറോയുമാണ് ലഭിക്കുക. തുക വർധിപ്പിച്ചാൽ ഇനി മുതൽ 1300 ഉം 2300 ഉം ആയി ഉയരും.

